നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളില്‍ പരസ്യപ്രചാരണത്തിന് സമാപനം. ഇനി വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച വരെ നിശബ്ദ പ്രചാരണം.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സംസ്ഥാനത്ത് പൂര്‍ത്തിയായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആവേശകരമായ കൊട്ടിക്കലാശത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. മണ്ഡലങ്ങളെ ഇളക്കിമറിച്ചുകൊണ്ടുള്ള  റോഡ് ഷോയിലും ബൈക്ക് റാലിയിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കൊടിതോരണങ്ങളുടെ വര്‍ണക്കാഴ്ചകളും ജനസമുദ്രവും ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്.  

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രമുഖ  നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നതോടെ കൊട്ടിക്കലാശത്തിലുടനീളം തിരഞ്ഞെടുപ്പിന്‍റെ പോരാട്ട വീര്യം ദൃശ്യമായി.   ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണമാണ്.  140 നിയമസഭ മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. 2.71 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗിക്കും.

Post a Comment

Previous Post Next Post