വോട്ടെണ്ണലിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് ചേംബറിൽ യോഗം ചേര്‍ന്നു.

മെയ് 4-ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് ചേംബറിൽ യോഗം ചേര്‍ന്നു.

പ്രധാന തീരുമാനങ്ങള്‍:

വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍, സുരക്ഷാ സംവിധാനം, ഗതാഗത ക്രമീകരണം തുടങ്ങിയവ ചര്‍ച്ച ചെയ്തു. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ CCTV, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉറപ്പാക്കും. റിട്ടേണിങ് ഓഫീസര്‍മാര്‍ ഒഴികെ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധി പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കും. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ പദം സിങ്, റൂറല്‍ എസ്.പി ടി ഫറാഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, നോഡല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post