കൊല ആപ്പുകൾക്കെതിരെ ജാഗ്രത പുലർത്തുക മുന്നറിയിപ്പുമായി കേരള പോലീസ്.


നിയമാനുസ്യതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുന്ന ലോൺ ആപ്പുകളുടെ കെണിയിൽ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറക്കാരുടെ എണ്ണം കുറയുന്നില്ല. 

ഇത്തരം ആപ്പുകൾ പലപ്പോഴും ലളിതമായ രീതിയിൽ ലോൺ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങൾ ചോർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സുരക്ഷിതമായിരിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ ശ്രദ്ധിക്കുക:

1. ആപ്പിന്റെ ആധികാരികത പരിശോധിക്കുക
RBI അംഗീകാരം: ലോൺ നൽകുന്ന ആപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) രജിസ്റ്റർ ചെയ്ത ബാങ്കുകളുമായോ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായോ (NBFC) ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക.( rbi.org.in)

വെബ്സൈറ്റ്: ആപ്പിന് ഔദ്യോഗികമായ വെബ്സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

2. അനുമതികൾ  നൽകുമ്പോൾ ശ്രദ്ധിക്കുക
ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പ് നിങ്ങളുടെ കോൺടാക്റ്റുകൾ, ഗാലറി (ഫോട്ടോകൾ), ലൊക്കേഷൻ എന്നിവയിലേക്ക് ആക്സസ് ചോദിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. 

ഒരു ലോൺ ആപ്പിന് സാധാരണയായി നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിന്റെ ആവശ്യമില്ല. നിങ്ങളുടെ ഫോട്ടോകളും കോൺടാക്റ്റുകളും ഉപയോഗിച്ചാണ് ഇവർ പിന്നീട് ഭീഷണിപ്പെടുത്തുന്നത്.

3. ലോൺ വ്യവസ്ഥകൾ വായിക്കുക
അമിതമായ പലിശ നിരക്ക്, കുറഞ്ഞ തിരിച്ചടവ് കാലാവധി (ഉദാഹരണത്തിന് 7 ദിവസം) എന്നിവ വ്യാജ ആപ്പുകളുടെ ലക്ഷണമാണ്.

ലോൺ തുക അനുവദിക്കുന്നതിന് മുൻപായി 'പ്രോസസിംഗ് ഫീ' എന്ന പേരിൽ പണം മുൻകൂർ ചോദിക്കുന്നുണ്ടെങ്കിൽ അത് 100% തട്ടിപ്പായിരിക്കും.

4. പ്ലേ സ്റ്റോർ റിവ്യൂകൾ മാത്രം വിശ്വസിക്കരുത്
ഗൂഗിൾ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും വ്യാജമായി നിർമ്മിക്കാൻ സാധിക്കും. അതിനാൽ 'വൺ സ്റ്റാർ' (1-star) റിവ്യൂകൾ പ്രത്യേകം വായിക്കുക. അവിടെ ആളുകൾ നേരിട്ട തട്ടിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.

5. വെരിഫൈഡ് അല്ലാത്ത ലിങ്കുകൾ ഒഴിവാക്കുക
എസ്.എം.എസ് (SMS), വാട്ട്‌സ്ആപ്പ് (WhatsApp) എന്നിവ വഴി വരുന്ന ലോൺ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. എപ്പോഴും പ്ലേ സ്റ്റോറോ ആപ്പിൾ സ്റ്റോറോ മാത്രം ഉപയോഗിക്കുക.

Post a Comment

Previous Post Next Post