ജനവാസ മേഖലയിലെ കിണറ്റിൽ പുലിയേയും കാട്ടു പൂച്ചയേയും ചത്ത നിലയിൽ കണ്ടെത്തി.


മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ പുലിയും കാട്ടു പൂച്ചയും കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി.  ഇവിടെയെത്തിയ യാത്രക്കാർ രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് പുലിയേയും കാട്ടു പൂച്ചയേയും ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയാണന്ന് സ്ഥിരീകരണം നടത്തി. കിണറ്റിൽ  പുലിയോടപ്പം കണ്ടത് കാട്ടുപൂച്ചയാണന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Post a Comment

Previous Post Next Post