സംസ്ഥാനത്ത് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി.

സംസ്ഥാനത്ത് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാമെന്നും, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു.

ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്.


Post a Comment

Previous Post Next Post