കോഴിക്കോട് ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കുള്ള രണ്ടാം ഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ഏപ്രിൽ ആറിന് നടക്കുമെന്ന് ജില്ലാ തെരഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. രാവിലെ 9: 30 മുതൽ നിലവിലെ പരിശീലന കേന്ദ്രങ്ങളിൽ തന്നെയാണ് പരിപാടി.
രണ്ടാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും ആറിന് നടക്കുന്ന പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു.
Post a Comment