കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. ഞായറാഴ്ച വരെ 12 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.

കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. ഞായറാഴ്ച വരെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഉഷ്ണ തരംഗത്തിനു സമാനമായ സാഹചര്യമാണ്   നിലനില്‍ക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.


Post a Comment

Previous Post Next Post