സ്റ്റാർട്ടപ്പുകളുടെ കാലമാണ്. പുതിയ സംരംഭകരെയും പുതിയ കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാലം. ഇന്ത്യയും ഇക്കാര്യത്തിൽ പിന്നിലല്ല. പറഞ്ഞുവരുന്നത് ഒരു വിദ്യാർത്ഥി സ്വന്തമായി നിർമ്മിച്ച തുണി മടക്കുന്ന ഉപകരണത്തെ കുറിച്ചാണ്. തുണി അലക്കുന്നതിന് വാഷിംഗ്‍മെഷ്യൻ വന്നത് സ്ത്രീകളുടെ ജോലി ഭാരം പകുതിയിലേറെയാണ് കുറച്ചത്. ദേ ഇപ്പോൾ തുണി മടക്കിവയ്ക്കാനും യന്ത്രം റെഡി.
തുണികൾ മടക്കാനുള്ള ഉപകരണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. Video കാണാം. നിരവധി പേരാണ് വീഡിയോ കണ്ട് അത്ഭുതത്തോടെ കുറിപ്പെഴുതാനെത്തിയത്. വീഡിയോയിൽ, സ്കൂൾ യൂണിഫോമിലുള്ള ഒരു വിദ്യാർത്ഥി വസ്ത്രങ്ങൾ വേഗത്തിൽ മടക്കാൻ കഴിയുന്ന ഒരു ഉപകരണം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നു. ഫ്ലാറ്റ് ബോർഡുകൾ, ഹിഞ്ചുകൾ, ലിവർ അധിഷ്ഠിത സംവിധാനം തുടങ്ങിയ ലളിതമായ വസ്തുക്കൾ കൊണ്ടാണ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ കൃത്യമായി മടക്കുന്നതിനായി ഒരു പ്രത്യേക ക്രമത്തിൽ ചലിക്കുന്ന ഇടത്, വലത്, താഴെയുമായി മൂന്ന് പാനലുകൾ ഈ ഉപകരണത്തിലുണ്ടെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. വീഡിയോയിൽ ഒരു ഷർട്ടും ഒരു മുണ്ടും വിദ്യാർത്ഥി മടക്കിക്കാണിക്കുന്നു. സ്ലീവുകളും വശങ്ങളും മടക്കുന്നതിനായി സൈഡ് പാനലുകൾ അകത്തേക്ക് തിരിച്ചതിന് ശേഷം താഴെയുള്ള പാനൽ ഒരു ഒതുക്കമുള്ള, ചതുരാകൃതി തുണി മടക്കി വയ്ക്കുന്നു. അതും വളരെ ചെറിയ സമയത്തിനുള്ളിൽ കാര്യം കഴിയുന്നു.
Post a Comment