കോഴിക്കോടിന്റെ നഗരസൗന്ദര്യം പുതിയ ദൃശ്യമികവോടെ ആസ്വദിക്കാനായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡക്കർ സിറ്റി റൈഡ് എത്തുന്നു.

തിരുവനന്തപുരത്തും മൂന്നാറിലും തൃശ്ശൂരുമൊക്കെയായി വൻ ജനപ്രീതി നേടിയ ഓപ്പൺ ഡബിൾ ഡക്കർ സിറ്റി റൈഡ് ഇനി കോഴിക്കോടിലും ആരംഭിക്കുന്നു. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ തുറന്ന ആകാശത്തിൻ കീഴിൽ ആസ്വദിക്കാനുള്ള അതുല്യമായ അനുഭവമാണ് ഈ സർവീസ് യാത്രക്കാർക്ക് സമ്മാനിക്കുക.

2026 മാർച്ച് 10-ന് രാവിലെ 9 മണിക്ക് പുതിയ ഓപ്പൺ ഡബിൾ ഡക്കർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്ന ചടങ്ങിൽ, ശ്രീ. അഹമ്മദ് ദേവർകോവിൽ (കോഴിക്കോട് സൗത്ത് എംഎൽഎ), ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത് എംഎൽഎ) എന്നിവർ സന്നിഹിതരായിരിക്കും.

പുതിയ അനുഭവങ്ങളുമായി, നഗരക്കാഴ്ചകൾക്ക് പുതിയ ഉയരം നൽകുന്ന ഈ സിറ്റി റൈഡിലേക്ക് എല്ലാ യാത്രക്കാർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.


Post a Comment

Previous Post Next Post