വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്ന് സുപ്രീം കോടതി. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതി ഈ അഭിപ്രായം പങ്കുവെച്ചത്.
വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിത പങ്കാളിയെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് പാചകം, അലക്ക് മുതലായ വീട്ടുജോലികളിൽ ഭർത്താവും പങ്കുചേരണമെന്ന് കോടതി പറഞ്ഞു. ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചു വെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായാണ് ഭർത്താവ് കോടതിയെ സമീപിച്ചത്.
Post a Comment