കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ഗതാഗത നിയന്ത്രണം

എഫ്.എം.കെ റോഡില്‍ (ഫറോക്ക് ബസ്‌സ്റ്റാന്‍ഡ് മുതല്‍ അത്തം വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പച്ച മലയാളം കോഴ്‌സിന് അപേക്ഷിക്കാം

സാക്ഷരതാ മിഷന്‍ പി.എസ്.സിയുടെ അംഗീകാരത്തോടെ നടത്തുന്ന പച്ചമലയാളം (പ്രാഥമികം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസും (500) കോഴ്‌സ് ഫീസും (3500) ഉണ്ടാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം രജിസ്‌ട്രേഷന്റെ പ്രിന്റഡ് കോപ്പി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഏല്‍പ്പിക്കണം. ഫോണ്‍: 2370053, വെബ്‌സൈറ്റ്: https://pachamalayalam.keltron.in/index.php

കെ-ടെറ്റ് യോഗ്യത രജിസ്റ്റര്‍ ചെയ്യണം

കെ-ടെറ്റ് യോഗ്യത അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2373179.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കോഴിക്കോട് താലൂക്കിലെ ശ്രീ പന്നിയങ്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അര്‍ഹരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ നാലിന് വൈകീട്ട് ആറിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.

ജലവിതരണം മുടങ്ങും

ടാങ്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 16ന് ഒളവണ്ണ, നരിക്കുനി പഞ്ചായത്തുകളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 

ക്വട്ടേഷന്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 23ന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0496 2590232.

ഇ-ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 19ന് രാവിലെ 11ന് ഓണ്‍ലൈനായി തുറക്കും. ഫോണ്‍: 0496 2590232. വെബ്‌സൈറ്റ്: www.etenders.kerala.gov.in

Post a Comment

Previous Post Next Post