പുരപ്പുറസൗരോർജ്ജ നിലയത്തെക്കുറിച്ച് കൂടുതൽ അറിയാം.

കേരളത്തിൽ പി എം സൂര്യഘർ പദ്ധതിയുടെ ഭാഗമായി 2 ലക്ഷം സൗരോർജ്ജ നിലയങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണ്. 

ഈ പദ്ധതിയിൽ നിങ്ങൾക്കും അംഗമാകാം

പുരപ്പുറസൗരോർജ്ജനിലയത്തിനുള്ള കേന്ദ്ര സബ്സിഡി നേരിട്ട് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 
കുറഞ്ഞ പലിശനിരക്കിൽ ജാമ്യമില്ലാതെ ബാങ്ക് വായ്പ്പ സൗകര്യവും ലഭ്യമാണ്. അനായാസം അപേക്ഷ നൽകാം, അതിവേഗം അനുമതി നേടാം

എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾക്കും അപേക്ഷിക്കാം

ഗാർഹിക ഉപഭോക്താക്കൾക്ക് 1 കിലോവാട്ട് നിലയത്തിന് - ₹30,000, 2 കിലോവാട്ട് നിലയത്തിന് - ₹60,000, 3 കിലോവാട്ട് വരെ (പരമാവധി) - ₹78,000 എന്ന നിരക്കിലാണ് സബ്സിഡി ലഭിക്കുക.

ഗ്രൂപ്പ് ഹൗസിംഗ്/ റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾക്ക് ഇവി ചാർജിംഗ് ഉൾപ്പെടെ പൊതു ആവശ്യങ്ങൾക്കായി ₹18,000/കിലോവാട്ട് എന്ന നിരക്കിൽ സബ്സിഡി ലഭിക്കും. [പരമാവധി 500 കിലോവാട്ട് (ഓരോ വീടിനും 3 കിലോവാട്ട് എന്ന കണക്കിൽ) ] 

ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യൂ... – www.pmsuryaghar.gov.in
കൂടുതൽ വിവരങ്ങൾക്ക് – 94960 18370/94962 66631

Post a Comment

Previous Post Next Post