05-03-2026 ന് Cy-Hunt ഓപ്പറേഷൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിൽ 64 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 19 പേർ അറസ്റ്റിലാവുകയും കൂടാതെ 9 പേരെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. 15 ഫോണുകൾ പിടിച്ചെടുത്തു. ബാങ്ക് അക്കൌണ്ട്, ചെക്ക്, എ.ടി.എം കാർഡ് എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.
കേരള സൈബർ ഡിവിഷൻൻ്റെ നേതൃത്വത്തിൽ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പോലീസ് സൈബർ ഹണ്ട് ഓപ്പറേഷൻ നടത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനയും അറസ്റ്റും നടത്തിയിട്ടുള്ളത്. ഈ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇതിലുൾപ്പെട്ടിരിക്കുന്ന മറ്റു പ്രതികളെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും
Post a Comment