ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരമ്പരാഗത യാനങ്ങളും ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളും ലൈസന്‍സ്/പെര്‍മിറ്റ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. റിയല്‍ ക്രാഫ്റ്റ് സോഫ്റ്റ്‌വെയറില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.സി ഉടമകള്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. അല്ലെങ്കില്‍ കുടിശ്ശിക സഹിതം ഫീസ് ഈടാക്കും.
ലൈസന്‍സ് കാലാവധി കഴിഞ്ഞ മുഴുവന്‍ യാനങ്ങളും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ജപ്തി ചെയ്ത് പിഴ ഈടാക്കും. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന മെക്കനൈസ്ഡ് യാനങ്ങളും 24 മീറ്റര്‍ നീളത്തില്‍ കൂടുതലുള്ള മോട്ടോറൈസ്ഡ് യാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആക്‌സസ് പാസിന് (ഇ.ഇ.ഇസഡില്‍ മത്സ്യ ബന്ധനം നടത്തുന്നതിനുള്ള അനുമതി) റിയല്‍ ക്രാഫ്റ്റ് സോഫ്റ്റ്വെയര്‍ വഴി അപേക്ഷിക്കണമെന്നും ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.
Post a Comment