സ്പന്ദനം പദ്ധതിയില്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പുറക്കാട്ടിരി എ സി ഷണ്‍മുഖദാസ് മെമോറിയല്‍ ആയുര്‍വേദ ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്ററില്‍ നടപ്പാക്കിവരുന്ന സ്പന്ദനം പദ്ധതിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തും. മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: കൗമാരഭൃത്യം, മാനസികം, പഞ്ചകര്‍മ, കായചികിത്സ ബി.എ.എം.എസ്/പി.ജി), യോഗ ട്രെയിനര്‍ (യോഗ്യത: ബി.എ.എം.എസ്. സ്വസ്തവൃതത്തില്‍ എം.ഡിയുള്ളവര്‍ക്ക് മുന്‍ഗണന), സൈക്കോളജിസ്റ്റ് (എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/എം.എസ്.സി അപ്ലൈഡ് സൈക്കോളജി/ തത്തുല്യം), സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ (സ്‌പെഷ്യല്‍ ബി.എഡ്, എം.ആര്‍.എല്‍.ഡി, ഡി.സി.എം.ആര്‍, പി.ജി.ഡി.എം.എല്‍.ഡി/തത്തുല്യം), സ്പീച്ച് തെറാപ്പിസ്റ്റ് (ബി.എ.എസ്.എല്‍.പി/തത്തുല്യം), ഫിസിയോ തെറാപിസ്റ്റ് (ബി.പി.ടി/തത്തുല്യം), ഒക്യുപേഷണല്‍ തെറാപിസ്റ്റ് (ബി.ഒ.ടി/തത്തുല്യം), യോഗ ഇന്‍സ്ട്രക്ടര്‍ (ഒരു വര്‍ഷത്തെ യോഗ ഡിപ്ലോമ), ഫാര്‍മസിസ്റ്റ് (ഡി.എ.എം.ഇ/ബി.ഫാം (ആയുര്‍വേദ), ഹെല്‍പര്‍ (ഏഴാം ക്ലാസ്). മെഡിക്കല്‍ ഓഫീസര്‍, യോഗ ട്രെയിനര്‍ അഭിമുഖം ഫെബ്രുവരി 26നും സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, സ്പീച്ച് തെറാപിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ് അഭിമുഖം 27നും ഒക്യുപേഷണല്‍ തെറാപിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍, ഫാര്‍മസിസ്റ്റ് അഭിമുഖം 28നും ഹെല്‍പര്‍ അഭിമുഖം മാര്‍ച്ച് രണ്ടിനും രാവിലെ 10ന് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0495 2371486.
ടെണ്ടര്‍ ക്ഷണിച്ചു
ചെറുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 4 കാര്യാലയത്തിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2481145.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, അനസ്തറ്റിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in വെബ്സൈറ്റില്‍ ലഭിക്കും. മാര്‍ച്ച് 26ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ലിങ്കുകള്‍: https://docs.google.com/forms/d/14HGbOPcdbPnj1WPdQmK_Z3m7z8ULBPou4YYzQOH14SY/edit,
https://docs.google.com/forms/d/1zyCeZI3MeyXm0-9gkrYhjUHui5i6B3SE4_SaT3XfIF4/edit, https://docs.google.com/forms/d/1t3fRZ0qh1WWuMLp24pQ1e5J2Z-sRSi6y_UkbSvzIQ8U/edit
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. ഫോണ്‍: 8281723705.
കുടുംബശ്രീയില്‍ ബ്ലോക്ക് കോഓഡിനേറ്റര്‍
കുടുംബശ്രീയില്‍ തൂണേരി ബ്ലോക്കില്‍ ഒഴിവുള്ള ബ്ലോക്ക് കോഓഡിനേറ്റര്‍ ഒഴിവിലേക്ക് (ഫാം, എല്‍.എച്ച്) അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. തൂണേരി ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍/തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക്). പ്രായപരിധി: 2026 ജനുവരി 31ന് 35 വയസ്സ് കവിയരുത്. അപേക്ഷാഫോം www.kudumbashree.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2373066.
പ്രമോട്ടര്‍ നിയമനം
പന്തലായനി ബ്ലോക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രമോട്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു/തത്തുല്യം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2370379, 2370657.
ടെണ്ടര്‍ ക്ഷണിച്ചു
വെങ്ങാലിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 3 കാര്യാലയത്തിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9995735638.
ഗതാഗതം നിരോധിച്ചു
കാട്ടില്‍പീടിക-കണ്ണന്‍കടവ്-കപ്പുകടവ് റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കാട്ടില്‍പീടികയില്‍നിന്ന് കാപ്പാട് ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയ പാതയിലൂടെ തിരുവങ്ങൂര്‍ വഴിയും വെങ്ങളം വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
തെളിവെടുപ്പ് യോഗം
സംസ്ഥാനത്തെ ഫോറസ്റ്റ് മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി മാര്‍ച്ച് രണ്ടിന് രാവിലെ 11ന് വയനാട് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്കായാണ് യോഗം. കോഴിക്കോട് ജില്ലയില്‍നിന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണമെന്ന് മിനിമം വേതന ഉപദേശക ഉപസമിതി സെക്രട്ടറി അറിയിച്ചു.
Post a Comment