ആപ്പിൽ കുടുങ്ങി പോകല്ലേ... മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.


നിങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ട്, അത് തീർപ്പാക്കുന്നതിന് കൂടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന് നിർദ്ദേശിച്ച് ടെക്സ്റ്റ് മെസ്സേജുകളായും വാട്സ് അപ് മെസ്സേജുകളായും നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന മെസേജുകളോടെ ജാഗ്രതയോടെ മാത്രം പ്രതികരിക്കുക. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈ വേസ് ഇ ചലാൻ മെസ്സേജ്കളുടെ കൂടെ APK ഫയലുകൾ അയക്കാറില്ല. 

നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജ് echallan.parivahan.gov.in എന്ന സൈറ്റിൽ നിന്ന് ആണ് എന്ന് ടെക്സ്റ്റ് സസൂക്ഷ്മം വായിച്ച് ഉറപ്പ് വരുത്തി മാത്രം പിഴ ഒടുക്കാൻ തയ്യാറാവുക. MoRTH വാട്സ് അപ് വഴി നിലവിൽ വാഹന ഉടമകൾക്ക് സന്ദേശങ്ങൾ അയക്കാറില്ല. സുരക്ഷിതമല്ലാത്ത ആപ്പുകളിൽ തൊട്ട് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കരുത്.

നിങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്നറിയാനും ആയത് ഒടുക്കാനും താഴെ കൊടുത്ത സുരക്ഷിതമായ ലിങ്ക് ഉപയോഗിക്കുക


Post a Comment

Previous Post Next Post