കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണല്‍ വിധി.

കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണലിന്റെ ഉത്തരവ്. നാലാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. 

2018ലാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എം പാനലുകാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.   

3055 എംപാനല്‍ ജീവനക്കാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നത്. 10 വര്‍ഷത്തിലേറെ സര്‍വീസിലുണ്ടായിരുന്നവര്‍ വരെ ഇതോടെ പുറത്തായിരുന്നു. ഇത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നും വിധിയിലുണ്ട്.  

Post a Comment

Previous Post Next Post