റേഷൻ അറിയിപ്പ്.

(1) 2026 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (31.01.2026) അവസാനിക്കുന്നതാണ്. 

(2) 01.02.2026 (ഞായറാഴ്ച), 02.02.2026 (തിങ്കളാഴ്ച) എന്നീ തീയതികളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2026 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 03.02.2026 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 2026 ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2026 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Post a Comment

Previous Post Next Post