കേരളത്തിന്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരം നാളെ (ജനുവരി 29) മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ ഒമ്പത് മുതലും കോളേജ്തല മത്സരം ഉച്ചക്ക് 1.15 മുതലുമാണ് നടക്കുക. വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങളില്‍ യോഗ്യത നേടിയ 30 ടീമുകളാണ് സ്‌കൂള്‍തലത്തില്‍ മാറ്റുരക്കുക. 64 ടീമുകളാണ് കോളേജ്തല മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ഫെബ്രുവരി മൂന്നാം വാരം നടക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടും.
സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. കോളേജ്തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
Post a Comment