വഴിയോര കച്ചവടക്കാർക്കുള്ള പിഎം സ്വനിധി ക്രെഡിറ്റ് കാർഡ് പ്രധാനമന്ത്രി പുറത്തിറക്കി.

നഗര ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, വഴിയോര കച്ചവടക്കാർക്ക് വേണ്ടിയുള്ള 'പിഎം സ്വനിധി ക്രെഡിറ്റ് കാർഡും', പിഎം സ്വാനിധി ഗുണഭോക്താക്കള്‍ക്കുള്ള ചെക്കും പ്രധാനമന്ത്രി വിതരണം ചെയ്തു.  നാഗര്‍ കോവില്‍ മംഗലാപുരം, തിരുവനന്തപുരം താമ്പരം,  തിരുവനന്തപുരം ചര്‍ലപ്പള്ളി എന്നീ അമൃത് ഭാരത് എക്‌സ്പ്രസുകളുടേയും തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റേയും ഫ്‌ളാഗ് ഓഫാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിത്. 
തിരുവനന്തപുരത്തെ CSIR-NIIST   ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെയും ശ്രീചിത്രയിൽ  അത്യാധുനിക റേഡിയോ സർജറി സെന്ററിനും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം പൂജപ്പുര പുതിയ ഹെഡ് പോസ്റ്റ് ഓഫീസും ശ്രീ നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്തു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍,   മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി എം ബി രാജേഷ്, മേയര്‍ വി വി രാജേഷ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

രാവിലെ  തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഓവര്‍ ബ്രിഡ്ജ് മുതല്‍ പുത്തരിക്കണ്ടം വരെ നടന്ന  റോ‍ഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുത്തു.

Post a Comment

Previous Post Next Post