ഇ-ലേലം
ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗയോഗ്യമല്ലാത്ത 10 ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ജനുവരി 29ന് രാവിലെ 11 മുതല്‍ 4.30 വരെ എം.എസ്.ടി.എസ് ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. ഫോണ്‍: 0495 2722673.
സപ്പോര്‍ട്ടിങ് സ്റ്റാഫ് അഭിമുഖം
തിക്കോടിയിലെ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയില്‍ നാഷണല്‍ മിഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ സോയില്‍ ഹെല്‍ത്ത്കാര്‍ഡ് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സ്‌കീമില്‍ മണ്ണ് സാമ്പിള്‍ പരിശോധനക്ക് മാര്‍ച്ച് 31 വരെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 28ന് രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യത: ബി.എസ്.സി കെമിസ്ട്രി ബിരുദം. കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രിയും കെമിക്കല്‍ ലാബിലെ പ്രവൃത്തി പരിചയവും അഭിലഷണീയം. ascdstithikkoti@gmail.com എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡേറ്റയും നല്‍കണം. ഫോണ്‍: 9383471791
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ അഭിമുഖം
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിലെ യോഗ വെല്‍നസ് സെന്ററില്‍ യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 28ന് രാവിലെ 10ന് നടക്കും. യോഗ്യത: ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ തെറാപ്പി/ സിദ്ധയും ഒരു വര്‍ഷത്തെ എസ്.ആര്‍.സി യോഗ തെറാപ്പി കോഴ്സും/ഒരു വര്‍ഷത്തെ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സ്. പ്രായപരിധി: ജനുവരി 15ന് 40 വയസ്സ് കവിയരുത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, കേരള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 9446314406.
ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ് കേരള കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നടത്തുന്ന ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സില്‍ അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ എന്‍.സി.വി.ഇ.ടി ലെവല്‍ 4.0 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്‌സ് ഫീ: 17000. സ്‌കില്‍ ലോണ്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 7012648027.
ഓവര്‍സിയര്‍ നിയമനം
പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്‍േറഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍. ഫോണ്‍: 0495 2372929, 94471115882.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് വേങ്ങേരിയിലെ നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
വാഹന ലേലം
ചേളന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ ഔദ്യോഗിക വാഹനം വാങ്ങിയ ശേഷം ഓഫീസിലേക്ക് പ്രതിമാസ വാടക നിരക്കില്‍ ഓടിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 27ന് വൈകീട്ട് നാലിന് മുമ്പ് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2372927.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, മെഡിസെപ് എന്നീ സ്‌കീമുകളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ലാബ് ടെസ്റ്റുകള്‍ എടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 23ന് രാവിലെ 11 വരെ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, കോഴിക്കോട് -32 എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0495 2365367.
ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ പദ്ധതി
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി ആറ് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പ തുകക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. പ്രായപരിധി: 18-60. കോര്‍പറേഷനില്‍നിന്ന് മറ്റ് വായ്പകള്‍ എടുത്തവര്‍ക്കും വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ശാഖകളിലോ www.ksmdfc.org എന്ന വെബ്സൈറ്റില്‍ വിവിധ ജില്ലകള്‍ക്കുള്ള ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ് എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 8714603031.
ലാപ്‌ടോപ് വായ്പ പദ്ധതി
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ബിരുദ തലത്തില്‍ പ്രൊഫഷ ണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ കുറഞ്ഞ പലിശ നിരക്കില്‍ 60,000 രൂപ വരെ വായ്പ നല്‍കും. പ്രായപരിധി 18-32. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. വായ്പ തിരിച്ചടവ് കാലാവധി 3 വര്‍ഷം. അപേക്ഷകള്‍ ഓണ്‍ലൈനായും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ ശാഖകളിലോ www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ നല്‍കിയ വിവിധ ജില്ലകള്‍ക്കുള്ള ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐകളില്‍ അരിത്ത്‌മെറ്റിക് കം ഡ്രോയിങ് ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഉത്തര മേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നടക്കും.
യോഗ്യത: ഏതെങ്കിലും ട്രേഡില്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ. ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371451.
Post a Comment