കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

വാഹനം ആവശ്യം

കേരള റോഡ് ഫണ്ട് ബോര്‍ഡ്- പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലെ ആവശ്യത്തിന് 2023 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷനുള്ള എയര്‍കണ്ടിഷന്‍ ചെയ്ത ഏഴ് സീറ്റുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നേരിട്ടും തപാല്‍/സ്പീഡ് പോസ്റ്റ് മുഖേനയും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്- പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട്, 69/1122, 'മാരുതി'  ബിലാത്തികുളം റോഡ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് - 673006 എന്ന വിലാസത്തില്‍ ജനുവരി 13-ന് മൂന്ന് മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2992620, 9447750108, 9539552429.

വാഹന ലേലം

കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനം ജനുവരി 23-ന് പരസ്യലേലം ചെയ്യും. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ വന്ന് വാഹനവും അതിന്റെ രേഖകളും പരിശോധിക്കാം. ഫോണ്‍: 0495 2720744

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള എക്സൈസ് കമ്മിഷണറുടെ ഉടമസ്ഥതയിലുള്ള ചേളന്നൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഔദ്യോഗിക വാഹനം വാങ്ങി ഇതേ ഓഫീസിലേക്ക് പ്രതിമാസ വാടക നിരക്കില്‍ തിരികെ നല്‍കാന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12 വൈകീട്ട് നാലുമണി. ഫോണ്‍: 0495 2372927

റസ്‌റ്റോറന്റ്; ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയില്‍ കോന്നാട് ബീച്ചിലുള്ള സ്ഥലത്ത് ലൈസന്‍സ് വ്യവസ്ഥയില്‍ നിര്‍മാണ പ്രവര്‍ത്തനം ഇല്ലാത്തവിധം ഒരു വര്‍ഷത്തേക്ക് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 21-ന് ഉച്ച 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുളള ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495-2414863, 0495-2414039.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവില്‍ എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജനുവരി 12- ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. 
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബി.ടെക്കും(സിവില്‍ എഞ്ചിനീയറിങ്) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും (സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.ടി.സി/എന്‍.എ.സി ഇന്‍ സര്‍വ്വേയര്‍ ട്രേഡും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ.ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2377016.

സൗജന്യ ലാപ് ടോപ് വിതരണ സംസ്ഥാനതല ഉദ്ഘാടനം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണന്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്കുളള സൗജന്യ ലാപ് ടോപ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജനുവരി 8) ഉച്ച രണ്ട് മണിക്ക് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളില്‍ ബോര്‍ഡ് ചെയര്‍മാന്‍ സി കെ ഹരികൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ഉപദേശക സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post