സംസ്ഥാനത്ത് എസ് ഐ ആറിന്‍റെ ഭാഗമായുള്ള കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി.

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന തരത്തില്‍ പൊതു ഓഫീസുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ എസ്‌ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് ഹർജികൾ  പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.  

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്  ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. പേരുകൾ ഇല്ലാതാക്കുന്നതിനെതിരെ എതിർപ്പുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നത് പരിഗണിക്കാനും  കോടതി കമ്മീഷനോട്  ആവശ്യപ്പെട്ടു. നേരത്തെ കോടതി നിർദ്ദേശത്തെ തുടർന്ന് എന്യുമറേഷൻ  ഫോമുകൾ  സമർപ്പിക്കുന്നതിനുള്ള  സമയപരിധി കമ്മീഷൻ രണ്ടു തവണ നീട്ടിയിരുന്നു.

Post a Comment

Previous Post Next Post