ശബരിമലയില്‍ മകരവിളക്ക് കാലത്തെ നെയ്യഭിഷേകം സമാപിച്ചു. തീർഥാടകർക്കുള്ള ദ൪ശനം നാളെ അവസാനിക്കും.

ശബരിമലയില്‍ മകരവിളക്ക് കാലത്തെ ശാസ്‌താവിനുളള നെയ്യഭിഷേകത്തിനു സമാപനമായി. തീർഥാടകർക്ക് നാളെ നടയടക്കും വരെ മാത്രമെ ദർശനം അനുവദിക്കുകയുളളു. ഇന്ന് രാജപ്രതിനിധിയുടെ സാന്നിധ്യത്തിലുള്ള കളഭാഭിഷേകം  നടന്നു. മണിമണ്ഡപത്തിലെ അഞ്ചുനാൾ നീണ്ട കളമെഴുത്തിനും എഴുന്നെള്ളത്തിനും ഇന്നു സമാപനമാകും. നാളെ വൈകിട്ട് ആറുവരെ പമ്പയിൽ എത്തുന്ന തീർഥാടകരെ മാത്രമെ ദർശനത്തിനായി സന്നിധാനത്തേക്കു പോകാൻ അനുവദിക്കൂ. മറ്റന്നാള്‍ രാവിലെ 6.30 ന് പൂജകളും ചടങ്ങുകളും പൂർത്തിയാക്കി നട അടയ്ക്കും. 

Post a Comment

Previous Post Next Post