കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി.

കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് പ്രിൻസിപ്പലിന് ഭീഷണി സന്ദേശം ലഭിച്ചത്. അത് ശ്രദ്ധയിൽ പെട്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും പരിശോധനക്കെത്തിയത്. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. 

മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തമിഴ്‌നാട്ടിൽ നിന്നുള്ള മെയിൽ ഐ.ഡി വഴിയാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറയുന്നു. വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്നാണ് പോലീസ് കരുതുന്നത്. ഇതിൻ്റെ ഉറവിടം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു മണിക്കൂർ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പാർക്കിംഗ് സ്ഥലമുൾപ്പെടെയാണ് പരിശോധന നടത്തുന്നത്.

Post a Comment

Previous Post Next Post