ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ ഈ മാസം 19 വരെ പ്രവര്‍ത്തിക്കും.

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ ഈ മാസം 19 വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും 19 വരെയുണ്ടാകും. മറ്റന്നാൾ വരെയാണ് തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം.  ഈ മാസം 20ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയതിന് ശേഷം മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കും.

Post a Comment

Previous Post Next Post