സംസ്ഥാനത്തെ അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ ആയിരം രൂപയും ഹെല്‍പ്പർമാരുടെ വേതനത്തിൽ 500 രൂപയുടെയും വർദ്ധനവ് വരുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആശ പ്രവർത്തകരുടെ ഓണറേറിയവും ആയിരം രൂപ വർധിപ്പിച്ചു. പ്രീ-പ്രൈമറി അധ്യാപകരുടെ വേതനവും ആയിരം രൂപ കൂട്ടി.
സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിൽ പ്രതിദിനം 25 രൂപയുടെ വർദ്ധനവ് വരുത്തുന്നതായും ധനമന്ത്രി പറഞ്ഞു. സാക്ഷരതാ പ്രേരക് മാരുടെ പ്രതിമാസ വേതനത്തിലും ആയിരം രൂപയുടെ വർദ്ധനവ് ഏർപ്പെടുത്തി. പത്രപ്രവർത്തക പെൻഷൻ ആയിരത്തി 500 രൂപ ഉയർത്തി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാനും തീരുമാനം.
Post a Comment