പ്രശ്‌നബാധിത ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. 

രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 2,055 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ - 1,025 എണ്ണം. ഏറ്റവും കുറവ് തൃശൂരിലും - 81. അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളുമാണ് ഈ ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്.

സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായ്പ്പാടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ 70.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലേയും വോട്ടെണ്ണല്‍ ശനിയാഴ്ച നടക്കും. 





Post a Comment

Previous Post Next Post