ത്തരേന്ത്യയിൽ പല ഭാഗങ്ങളും കനത്ത മൂടൽമഞ്ഞിലമർന്നു. വിമാന, ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. മോശം കാലാവസ്ഥ കാരണം ഇന്ന് 64 ഫ്‌ളെൈറ്റുകൾ റദ്ദാക്കിയതായി ഡൽഹി വിമാനത്താവളം അധികൃതർ അറിയിച്ചു. ഡൽഹിയിലേക്കുള്ള 18 ട്രെയിനുകൾ മൂന്ന് മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. സിവിൽ വ്യോമയാന മന്ത്രാലയം യാത്രക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകി. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഫ്‌ളൈറ്റിന്റെ സമയക്രമം പരിശോധിക്കാൻ വ്യോമയാനക്കമ്പനികൾ യാത്രക്കാരോട് നിർദ്ദേശിച്ചു.
നാളെയും മറ്റന്നാളും മൂടൽമഞ്ഞ് കനക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. ഡൽഹി, ഹരിയാന, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇന്ന് ശീതതരംഗം ഉണ്ടാകുമെന്നും പ്രവചനമുണ്ട്. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഇന്ന് രാവിലെയും ഗുരുതരമായ അവസ്ഥയിൽ തുടരുകയാണ്.
Post a Comment