ആന്റിബയോട്ടിക്കുകളുടെ ഉപയോഗം- അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും പാടില്ല. ഇവയുടെ ദുരുപയോഗം ഗുരുതര പ്രത്യഘാതങ്ങൾക്ക് ഇടയാക്കും. ആന്റിബയോട്ടിക് ഉപയോഗം ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമായിരിക്കണം. ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് ഉപയോഗിക്കരുത്. അവശേഷിക്കുന്നതോ കാലാവധി അവശേഷിക്കുന്നതോ ആയ  ആന്റിബയോട്ടിക്കുകൾ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക്കുകൾ കൃത്യമായ സമയത്തും അളവിലും കഴിക്കണം. രോഗലക്ഷണങ്ങൾ കുറഞ്ഞു എന്ന കാരണത്താൽ അവ ഇടയ്ക്ക് വെച്ച് നിർത്തരുത്. ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ മറ്റുള്ളവരുമായി പങ്ക് വയ്ക്കുകയോ മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകൾ വാങ്ങി കഴിക്കകയോ ചെയ്യരുത്.

ബാക്ടീരിയ മൂലമുള്ള ചില രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യമുള്ളു. പനി, ചുമ, ജലദോഷം തുടങ്ങിയ വൈറസുകൾ ഉണ്ടാക്കുന്നവ ഭേദമാക്കാൻ ആന്റിബയോട്ടിക്കുകൾ  ഫലപ്രദമല്ല. കോഴിവളർത്തൽ, കന്നുകാലി വളർത്തൽ മത്സ്യ കൃഷി എന്നിവയിൽ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണം. 

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും ഉത്തമം അണുബാധകൾ തടയുകയാണ്. അതിനായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുകയും ലഭ്യമായ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുകയും വേണം. രോഗികളുമായി ഇടപെടുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

Post a Comment

Previous Post Next Post