സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ, ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും.

ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ നടക്കും. എസ് ഐ ടി സംഘം പമ്പയിൽ എത്തി. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഹൈകോടതി നിർദേശം പ്രകാരം ആണ് നടപടി. ശാസ്ത്രീയ പരിശോധന കേസിൽ ബലം പകരുമെന്നാണ് വിലയിരുത്തൽ.

ശബരിമലയിൽ തിരുത്തലുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്‍റ്  കെ.ജയകുമാർ  പറഞ്ഞു. ഇന്നലെവരെ താൻ സൗമ്യനായ  ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല. ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് പ്രഥമപരിഗണന. സ്പോൺസറെന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലം പരിഗോധിക്കപ്പെടും. അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും. ഒരു മിഷൻ ഉണ്ട്, അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post