റീൽസ് ചിത്രീകരണത്തിന് ഇടയിൽ യുവാക്കളുടെ ക്യാമറയിൽ പതിഞ്ഞത് പുലി.

റീൽസ് ചിത്രീകരണത്തിന് ഇടയിൽ യുവാക്കളുടെ ക്യാമറയിൽ പതിഞ്ഞത് പുലി. ഇരിട്ടി - വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടത്ത് വച്ചാണ് ഇരിട്ടി ചാക്കാട് സ്വദേശികൾ സഞ്ചരിച്ച കാറിന് കുറുകെ പുലി ചാടിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ചാക്കാട് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരൻ അനീഷും സുഹൃത്ത് ജ്യോതിഷും സംഘവും കാറിൽ ഇരിട്ടിയിൽ നിന്ന് വീരാജ് പേട്ടയിലേക്ക് പോയത്. 

ഇതിനിടയിലാണ് കൂട്ടുപുഴ കഴിഞ്ഞ് മാക്കൂട്ടത്തിന് സമീപത്തായി പുഴയുടെ ഭാഗത്തുനിന്നും വനത്തിനുള്ളിലേക്ക് പുലി കടന്നു പോകുന്നത് മൊബൈൽ ക്യാമറയിൽ പതിഞ്ഞത്. റീൽസ് ചിത്രീകരണത്തിനായി വാഹനത്തിൽ പോകുന്ന ദൃശ്യം പകർത്തുന്നതിനിടയിലാണ് പുലി റോഡ് മുറിച്ചു കിടക്കുന്നത് പതിഞ്ഞത്. മാക്കൂട്ടം മേഖലയിൽ കാട്ടാനകളെ ഉൾപ്പെടെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും പുലിയെ കാണുന്നത് അപൂർവ്വമാണ്.

Post a Comment

Previous Post Next Post