സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി BLO മാര്‍ വീടുകൾ സന്ദർശിച്ച് എന്യൂമറേഷൻ ഫോം നാളെ മുതല്‍ വിതരണം ചെയ്യും. അടുത്ത മാസം 4 ന് മുൻപ് പൂരിപ്പിച്ച ഫോമുകൾ തിരികെ നൽകണം. ഡിസംബർ 9 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച പരാതികൾ 2026 ജനുവരി 8 ന് മുൻപ് സമർപ്പിക്കണം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.
Post a Comment