കണ്ണൂർ പയ്യാമ്പലത്ത് തിരയിൽ പെട്ട് രണ്ട് മരണം. ഒരാൾക്കായി തെരച്ചിൽ തുടരുന്നു.

കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് രണ്ടുപേർ മരിച്ചു. കർണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ബാം​ഗ്ലൂരിൽ നിന്നുള്ള ‍ഡോക്ടർമാരടങ്ങിയ എട്ടം​ഗ സംഘമാണ് 12 മണിയോടെ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂന്നുപേർ തിരയിൽ പെടുകയായിരുന്നു. അപകടമേഖലയായിരുന്നിട്ട് പോലും ജാ​ഗ്രത കൂടാതെ കടലിലിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പേരെ കരക്കടുപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. അപകടങ്ങൾ‍ പതിവായ മേഖലയിലാണ് ഇവർ കുളിക്കാനിറങ്ങിയത്. അപകട സാധ്യത മുൻനിർത്തി കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെ അവ​ഗണിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post