നാവികസേന ദിനാ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി തിരുവനന്തപുരം. രാഷ്ട്രപതി ദ്രൗപദി മുര്‍മു ചടങ്ങില്‍ മുഖ്യാതിഥിയാവും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്തെത്തും. നാവികസേന ദിനത്തോട് അനുബന്ധിച്ച് ശംഖുമുഖം ബീച്ചിൽ നടക്കുന്ന ആഘോഷ പരിപാടിയില്‍ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. നാവികസേനാ മേധാവി അ‍ഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ നാവികസേനയുടെ പോരാട്ട വീര്യം പ്രദര്‍ശിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറും. 

യുദ്ധ കപ്പലുകളും അന്തര്‍ വാഹിനികളും അടക്കം അണി നിരക്കുന്ന പ്രകടനം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന വിധത്തിലുള്ളതാണ്. മറൈന്‍ കമാന്‍ഡോകളുടെ പ്രകടനം സീ കാഡറ്റുകളുടെ ഹോണ്‍ ആന്റ് പൈപ്പ് ഡാന്‍സ് തുടങ്ങിയവയും കാണികളില്‍ ആവേശമുണര്‍ത്തും. പരിപാടിയുടെ ഡ്രസ് റിഹേഴ്‌സല്‍ ശനിയാഴ്ചയും തിങ്കളാഴ്ചയും ശംഖുമുഖത്തു നടക്കും.


Post a Comment

Previous Post Next Post