ന്യൂനമർദം, ചക്രവാതച്ചുഴി: വരും ദിവസങ്ങളിൽ മഴ കനക്കും.

കന്യാകുമാരി കടലിനും  ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി  ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്​ വരുംദിവസങ്ങളിൽ മഴ കനക്കും. ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്​തമായ മഴക്കാണ്​ സാധ്യത. 

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്​ച വരെ  മത്സ്യബന്ധനം ഒഴിവാക്കണം.

Post a Comment

Previous Post Next Post