തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ. മത്സരചിത്രം തെളിയുന്നതോടെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികൾ.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള   അവസാന ദിനം നാളെ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള നോട്ടിസ് നാളെ ഉച്ചയ്ക്ക് ശേഷം 3 മണി വരെ വരണാധികാരിക്ക് നൽകാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പ്രാഥമിക വിവരപ്രകാരം 2,261 പത്രികകളാണ് തള്ളിയത്. ആകെ 98,451 സ്‌ഥാനാർഥികളാണ് മത്സര രംഗത്ത്.

 ഏറ്റവും കൂടുതൽ പത്രികകൾ തള്ളിയത് തിരുവനന്തപുരം ജില്ലയിലാണ് 527 എണ്ണം. കോട്ടയത്ത് 401 പത്രികകൾ തള്ളി. പത്രിക സംബന്ധിച്ച അന്തിമ കണക്കുകൾ ഇന്നു മാത്രമേ ലഭിക്കുകയുള്ളൂവെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. അടുത്ത മാസം 9, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ നടക്കും.


Post a Comment

Previous Post Next Post