വയനാട് ചുരംപാതക്ക് ബദല്‍: പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് അനുമതി.

വയനാട് ചുരംപാതക്ക് ബദലായി നിര്‍ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 

20.9 കിലോമീറ്റര്‍ പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയാറാക്കല്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ അലൈന്‍മെന്റ് തയാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയാറാക്കുന്നതിന് എല്ലാ ഇടപെടലും നടത്തുമെന്നും ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ റോഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post