തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 76 ലക്ഷം കവിഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ.

സംസ്ഥാനത്ത് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 76 ലക്ഷത്തി 37 ആയിരത്തി 216 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ.  ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 27.42% ആണ്. അതെസമയം, എന്യൂമറേഷന്‍ ഫോമുകള്‍ സംബന്ധിച്ച് പൊതുജനങ്ങളെ സഹായിക്കുന്നതിന് ജില്ലകളിൽ ബൂത്ത് തല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോമുകള്‍ സമര്‍പ്പിക്കാന്‍ ബി എല്‍ ഒ മാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം ഈ ക്യാമ്പുകളില്‍ ലഭ്യമാണ്. എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നതിനും 2002 ലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ക്യാമ്പുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 

Post a Comment

Previous Post Next Post