കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ സമയ പരിധി ഒരാഴ്ച കൂടി നീട്ടി. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും.

കേരളം, തമിഴ്നാട്, ലക്ഷദ്വീപ് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും   തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ സമയ പരിധി ഒരാഴ്ച കൂടി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 4 ല്‍ നിന്നും  11 വരെ നീട്ടി. ഡിസംബര്‍ 16 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. 2026 ഫെബ്രുവരി 14 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

 കേരളത്തിൽ 81 ശതമാനം എന്യുമറേഷൻ ഫോമുകളുടെയും അപ്‍ലോഡിങ് പൂ‍ര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്ക‍ര്‍ അറിയിച്ചു. ഫോം ഇതുവരെയും പൂരിപ്പിച്ചു നൽകാത്തവർ എത്രയും വേഗം ബി എൽ ഒ മാർക്ക് കൈ മാറണം. കിടപ്പ് രോഗികൾ, പ്രായമായവർ, ശാരീരികമായി വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെ പട്ടികയിൽ ചേർക്കാൻ വിട്ടു പോയവരെ ചേർക്കുന്നതിനാണ് ഇനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം  തിരുവനന്തപുരത്ത്  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post