ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.

ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നവംബർ 23ന് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം കേന്ദ്രനിയമമന്ത്രി അർജുൻ രാം മേഘ്‍വാളാണ് എക്സിലൂടെ അറിയിച്ചത്. 14 മാസമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.   ഇന്ത്യൻ ഭരണഘടന നൽകിയ അധികാരമനുസരിച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി  ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുവെന്ന് അർജുൻ രാം മേഘ്‍വാൾ അറിയിച്ചു. സൂര്യകാന്ത് മിശ്രക്ക് നിയമമന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.    

Post a Comment

Previous Post Next Post