പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ പ്രതിരോധയജ്ഞം സംസ്ഥാനത്ത് മറ്റന്നാൾ നടക്കും. 5 വയസ്സിന് താഴെയുളള 21 ലക്ഷത്തിലധികം കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുളളിമരുന്ന് നൽകും. 22,383 ബൂത്തുകളാണ് ഇതിനായി പ്രവർത്തിക്കുക. 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ നൽകി യജ്ഞത്തിൽ പങ്കാളികളാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഞായറാഴ്ച രാവിലെ 8 മുതൽ വെെകുന്നേരം 5 മണി വരെയും ട്രാന്‍സിറ്റ് ബൂത്തുകള്‍ വൈകിട്ട് 8 മണിവരെയും പ്രവർത്തിക്കും.
Post a Comment