മോഹൻലാലിന് ലഭിച്ച ദാദാസാഹിബ് പുരസ്‌കാരം മലയാളസിനിമയ്ക്കുള്ള അംഗീകാരമെന്നും മലയാളത്തിന്റെ ഇതിഹാസമാണ് മോഹൻലാലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ ചലച്ചിത്ര താരം മോഹൻലാലിനെ ആദരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ സംഘടിപ്പിച്ച മലയാളം വാനോളം - ലാൽസലാം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുന്നു. സർക്കാരിനുവേണ്ടി കവി പ്രഭാവർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു.
Post a Comment