മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കർമ്മ റസിഡൻസ് അസോസിയേഷൻ അവിടനല്ലൂരിന്റെ പത്താമത് വാർഷികത്തിന്റെ ഭാഗമായി കെഎംസിടി മെഡിക്കൽ കോളേജ് മുക്കവുമായി സഹകരിച്ചു കൊണ്ട് തെക്കയിൽതാഴെ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ എൻ ടി, പൾമനോളജി, നേത്രരോഗ വിഭാഗം, ഓർത്തോ, ശിശിരോഗ വിഭാഗം, എന്നീ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.

കർമ്മ റസിഡൻസ് അസോസിയേഷൻ രൂപീകൃതമായതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഈ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ ങ്ങളായ പരിപാടികൾക്ക് സ്വാഗതസംഘം രൂപീകരിച്ചു . വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ, വിവിധങ്ങളായ കലാപരിപാടികൾ എന്നിവയാണ് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.  ആഘോഷ പരിപാടികൾ ഡിസംബർ മാസത്തോടെ സമാപിക്കും.

Post a Comment

Previous Post Next Post