അക്കരമുണ്ട്യാടി കുളത്തിന്റെ ഉദ്ഘാടനം ഇന്ന് മൂന്നുമണിക്ക് വനം-വന്യജീവി സംംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.

നൂറ്റാണ്ട് മുമ്പ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച അക്കരമുണ്ട്യാടികുളം മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചതാണ്.

 കുളത്തിന്റെ  ഉദ്ഘാടനം ഇന്ന് ഉച്ചക്ക് മൂന്നിന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനാകും. വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി പൂര്‍ത്തീകരിച്ച 39 പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

Post a Comment

Previous Post Next Post