ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യമാക്കും.
നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ യാത്രാ സൗജന്യത്തിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയിൽ പോകുന്ന രോഗികൾക്ക് ഈ സേവനം ലഭ്യമാകും. കാൻസർ സെന്റുകൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിലേക്കാണെങ്കിലും യാത്ര സൗജന്യമായിരിക്കും.
Post a Comment