കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍: 8281999297.  

വുമണ്‍ കൗണ്‍സിലര്‍ നിയമനം

ജെന്‍ഡര്‍ അവയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം കോഴിക്കോട് റൂറല്‍ ജില്ലയില്‍ വനിതാ സെല്ലിനു കീഴിലെ പേരാമ്പ്ര, താമരശ്ശേരി സബ് ഡിവിഷനുളകില്‍ ഫാമിലി വുമണ്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ച് 31 വരെയാണ് നിയമനം. മാസവേതനം 17,000 രൂപ. പ്രായപരിധി: 40. 
യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സിലിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറല്‍, പുതുപ്പണം -673105 വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി: ഒക്ടോബര്‍ 20. ഫോണ്‍: 0496 2523031. 

ഭൂമി ലേലം

ചെറുവണ്ണൂര്‍ വില്ലേജില്‍ റീസര്‍വേ 22/2 ല്‍ (ടി.പി റി.സ: 22/372) ഉള്‍പ്പെട്ട 1.01 ആര്‍സ് ഭൂമി ഒക്ടോബര്‍ 23ന് രാവിലെ 11ന് ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് കോഴിക്കോട് തഹസില്‍ദാര്‍ ലേലം ചെയ്യും.

ക്വട്ടേഷന്‍ ക്ഷണിച്ചു

വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫാഷന്‍ ഡിസൈനിങ് സെന്ററിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സൂപ്രണ്ട്, സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വടകര, നട്ട് സ്ട്രീറ്റ് -673104 വിലാസത്തില്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍: 0496 2523140. 

ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് സമീപത്തെ പഴയ ഷെഡ് സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റി സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 വിലാസത്തില്‍ ഒക്ടോബര്‍ 21ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.

അപേക്ഷാ തീയതി നീട്ടി
         
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള  അവസാന തീയതി ഒക്ടോബര്‍ 17 വരെ നീട്ടി. പ്രായപരിധിയില്ല. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി നേരിട്ടെത്തണം. ഫോണ്‍: 0495 2373976.


ഓംബുഡ്സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ഒക്ടോബര്‍ 16ന്  ജില്ലാ ഓംബുഡ്സ്മാന്‍ വി.പി സുകുമാരന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിങ് നടത്തും. ഉച്ചക്ക് 2.30 മുതല്‍ 3.30 വരെയാണ് സിറ്റിങ്. പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് പരാതികള്‍ നല്‍കാം. 

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം മെഡിസെപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോ ഡയഗ്‌നോസിസ് മെഡിക്കല്‍ ഓഫീസറെ നിയമിക്കും. യോഗ്യത: എംബിബിഎസ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി: 25-55. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 16ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഉച്ചക്ക് 12.30നകം  നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഒക്ടോബര്‍ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2374990.

അപേക്ഷ ക്ഷണിച്ചു

വിവിധ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന 'വിജയാമൃതം', ഭിന്നശേഷിക്കാര്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്യുന്ന ജില്ലയിലെ മികച്ച എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിന് പുരസ്‌കാരം നല്‍കുന്ന 'സഹചാരി' പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.swd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2371911.

Post a Comment

Previous Post Next Post