മുല്ലപ്പെരിയാർ ഡാമിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഇ- മെയിൽ ഭീഷണി തൃശൂർ ജില്ലാ കോടതിയിലാണ് ആദ്യം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ ഇത് തൃശൂർ കളക്ടർ മുഖേന ഇടുക്കി കളക്ടർക്ക് നൽകുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്.
Post a Comment