ഇടുക്കിയിലേക്ക് പോകുന്ന ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക്! റെഡ് അലേർട്ടാണ്, നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.

അതിതീവ്ര മഴയെ തുടർന്ന് ജില്ലയിൽ ബുധനാഴ്ച റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാധ്യതയുളള മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങ്ങും മറ്റെല്ലാത്തരം സാഹസിക വിനോദങ്ങളും റെഡ് അലെർട്ട് പിൻവലിക്കുന്നതുവരെ നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം.

റെഡ് അലെർട്ട് പിൻവലിക്കുന്നതു വരെ മേഖലയിൽ വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. കൂടാതെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒഴികെയുള്ള എല്ലാ വിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ജില്ലാ കളക്ടർ നിരോധിച്ചു.

Post a Comment

Previous Post Next Post