നവരാത്രിയോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷങ്ങള്‍. ഇന്ന് മഹാനവമി. ക്ഷേത്രങ്ങളിലും വീടുകളിലും ഇന്നലെ പൂജവെച്ചു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളായ കോട്ടയം പനച്ചികാട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര, ആറ്റുകാല്‍, സരസ്വതി മണ്ഡപം എന്നിവിടങ്ങളിലും വന്‍ ഭക്തജന തിരക്കാണ് അനുഭപ്പെടുന്നത്.
വിജയദശമി ദിനമായ നാളെ പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് ഇന്നാണ് രഥോത്സവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് ഇന്ന് കന്യാ പൂജ നടക്കും.
Post a Comment